വെങ്കിച്ചൻ സ്മാരക കലാകേന്ദ്രത്തിലെ തുള്ളൽ വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിച്ചു*

  1. Home
  2. MORE NEWS

വെങ്കിച്ചൻ സ്മാരക കലാകേന്ദ്രത്തിലെ തുള്ളൽ വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിച്ചു*

വെങ്കിച്ചൻ സ്മാരക കലാകേന്ദ്രത്തിലെ തുള്ളൽ വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിച്ചു*


തിരുവില്വാമല: തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന   വെങ്കിച്ചൻ സ്മാരക കലാകേന്ദ്രത്തിലെ തുള്ളൽ വിഭാഗം വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഗുരുവായൂർ ക്ഷേത്ര വേദിയിൽ വെച്ച് നടന്നു.  ശ്രേയ , രേവതി, വർണ്ണ തുടങ്ങി മൂന്ന് വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചൻ നമ്പ്യാർ ആദ്യം അരങ്ങിൽ അവതരിപ്പിച്ച കല്യാണ സൗഗന്ധികം കഥയിലെ വിവിധ ഭാഗങ്ങളാണ് ഇവർ ആദ്യമായി അരങ്ങിൽ അവതരിപ്പിച്ചത്. ഇവരോടൊപ്പം വായ്പാട്ടിൽ ഗുരുനാഥൻ കൂടിയായ കുഞ്ചൻ സ്മാരകം രാജേഷും, പ്രിയ കിള്ളിക്കുറുശ്ശിമംഗലം, ഗോപിക തിരുവില്വാമല,      മധു വെള്ളിനേഴി( മൃദംഗം), സൂരജ് മാരാർ(ഇടക്ക)എന്നിവർ അരങ്ങിലെത്തി.വെങ്കിച്ചൻ സ്മാരക കലാകേന്ദ്രത്തിലെ തുള്ളൽ വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിച്ചു*

നിരവധി കലാപ്രതിഭകളെ വാർത്തെടുത്ത പഠന കേന്ദ്രത്തിൽ എല്ലാവിധ വാദ്യ നൃത്ത സംഗീത കലകളും പ്രശസ്തരായ കലാകാരന്മാരുടെ ശിക്ഷണത്തിൽ മിതമായ നിരക്കിൽ അഭ്യസിപ്പിക്കുന്നുണ്ട്. പുതിയ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്   9447918865, 9495851718 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.