പച്ചക്കറിയുടെ അമിത വിലവർദ്ധനവ് തടയാൻ എൽഡിഎഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുക. വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

പച്ചക്കറിയുടെ അമിത വിലവർദ്ധനവ് തടയാൻ എൽഡിഎഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുക. വെൽഫെയർ പാർട്ടി

പച്ചക്കറിയുടെ അമിത വിലവർദ്ധനവ് തടയാൻ എൽഡിഎഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുക.  വെൽഫെയർ പാർട്ടി


അങ്ങാടിപ്പുറം :
സംസ്ഥാനത്ത് പൊതു ​വി​പ​ണി​യി​ൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ  വി​ല​ക്ക​യ​റ്റമായിട്ടും ഒന്നും ചെയ്യാതെ എൽ ഡി എഫ് സർക്കാർ നിഷ്ക്രിയ നിലപാട് സ്വീകരിക്കുകയാണെന്നും രൂ​ക്ഷ​മാ​യ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട്  വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ ധർണ്ണ  സംഘടിപ്പിച്ചു
 പ്രതിഷേധ ധർണ്ണ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു
നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്. 
അരി, പച്ചക്കറി,  മത്സ്യം , മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം  ദു:സഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന  ഫലപ്രദമായ ഒരു നടപടിയും പിണറായി   സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ
സെക്രട്ടറി ശിഹാബ് മാസ്റ്റർ,.നസിമ മതാരി, ആഷ്ഫാക്ക്  എന്നിവർ സംസാരിച്ചു.
സക്കീർ അരിപ്ര സ്വാഗതവും ആഷിക് ചാത്തോലി  നന്ദിയും പറഞ്ഞു.