നാളേക്കൊരു കതിർ - 'വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക്'

  1. Home
  2. MORE NEWS

നാളേക്കൊരു കതിർ - 'വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക്'

നാളേക്കൊരു കതിർ - 'വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക്'


 ചെർപ്പുളശ്ശേരി.  നാളേക്കൊരു കതിർ - 'വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി നെൽ കൃഷിക്ക് തുടക്കം കുറിച്ച് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ്‌ NSS യൂണിറ്റ്.നാസർ ബാത്ത് എന്ന ഇനം നെൽവിത്തുകളാണ് പാകിയത്. കരുമാനംകുറുശ്ശിയിലെ ജൈവ കർഷകനും, മാങ്ങോട് എ. എൽ. പി. സ്ക്കൂൾ മാനേജറുമായ  ടി. ശിവശങ്കരൻ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. നെൽ വിത്തുകളുടെ സംരക്ഷണം ഉറപ്പാക്കാകുന്നതിനും വിദ്യാർത്ഥികൾക്ക് കാർഷിക മേഖലയെ കൂടുതൽ പരിചിതമാക്കാനും കാലിക്കറ്റ് സർവ്വകലാശാല നാഷണൽ സർവീസ് സ്കീം വിഭാവനം ചെയ്ത പദ്ധതിയാണ് നാളേക്കൊരു കതിർ. വിദ്യാർഥികൾ ചെയ്യുന്ന കൃഷിക്ക് പരിപൂർണ്ണ പിന്തുണയാണ്  സമീപത്തെ കർഷകരും പാടശേഖര സമിതിയും കാർഷിക വകുപ്പുമെല്ലാം നൽകി വരുന്നത്.