ഉന്നത വിജയികളെ ആദരിച്ചു

  1. Home
  2. MORE NEWS

ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ ആദരിച്ചു


ചെര്‍പ്പുളശ്ശേരി: മുസ്ലിം ലീഗ് കച്ചേരികുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. സലഫി സ്കൂളിൽ ചേര്‍ന്ന അനുമോദന സദസും കരിയര്‍ ഗൈഡന്‍സ് ക്ലാസും മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ കെ എ അസീസ് ഉദ്ഘാടനം ചെയ്തു.
നൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു. വാര്‍ഡ് പ്രസിഡന്റ് വി എം മുസ്തഫ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എന്‍ കെ എം ബഷീര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് സി എ ബക്കര്‍,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ദുറാനി, സല്‍മാന്‍ കൂടമംഗലം , ജന പ്രതിനിധികളായ ഷാനവാസ്, വി പി സുഹറാബി,എസ് എഫ് ജില്ല ട്രഷറർ ഹാഷിം മുഹമ്മദ്, ഹക്കീം ചെര്‍പ്പുളശ്ശേരി, റഫീഖ്, റിയാസ്,ഫായിസ് , ഷെഹീൻ,ആദം, പ്രസംഗിച്ചു.