പുത്തനാൽക്കൽ ക്ഷേത്രത്തിൽ ഉത്സവം നാളെയും മറ്റന്നാളും (ശനി, ഞായർ ) നഗരത്തിൽ ഗതാഗത നിയന്ത്രണം

  1. Home
  2. MORE NEWS

പുത്തനാൽക്കൽ ക്ഷേത്രത്തിൽ ഉത്സവം നാളെയും മറ്റന്നാളും (ശനി, ഞായർ ) നഗരത്തിൽ ഗതാഗത നിയന്ത്രണം

puthanalkkal


ചെർപ്പുളശ്ശേരി. പുത്തനൽക്കൽ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ നാളെയും മറ്റന്നാളും (ശനി, ഞായർ ) നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും 

♦️ *പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ കച്ചേരിക്കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം*

♦️ *പട്ടാമ്പി ഭാഗത്തു നിന്നു വരുന്ന ബസുകൾ മഞ്ചക്കൽ പെട്രോൾ പമ്പിന്റെ മുന്നിലും ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്നവർ കെ.പി.ഐ.പി. റോഡ് കവലയിലും യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം*

♦️ *പട്ടാമ്പി ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങൾ മഠത്തിപറമ്പ് പള്ളിക്കു മുൻവശത്തുള്ള റോഡിൽ കയറി സെക്രട്ടറിപടി വഴി എലിയപറ്റയിലൂടെ ഒറ്റപ്പാലം റോഡിൽ പ്രവേശിക്കണം*

♦️ *പാലക്കാട് ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാങ്ങോട് നിന്നും വീരമംഗലം, തൃക്കടീരി റോഡിലൂടെയും. പട്ടാമ്പിയിലേക്കു പോകുന്ന വാഹനങ്ങൾ ഇതേ റൂട്ടിൽ എലിയപറ്റ വഴി ചളവറ റോഡിലൂടെ കൃഷ്ണപടി വഴി പോകണം*

♦️ *പട്ടാമ്പി, കൊപ്പം ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങൾ മഞ്ചക്കല്ലിൽ നിന്നു വെള്ളാട്ടുകുറുശ്ശി എൽ. ഐ. സി. റോഡ് വഴി കാറൽമണ്ണയിലെത്തി പാലക്കാട്ടേക്കു പോകണം*