\u0D30\u0D3E\u0D1C\u0D4D\u0D2F\u0D24\u0D4D\u0D24\u0D46 \u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D28\u0D4D‍ \u0D38\u0D30\u0D4D‍\u0D35\u0D40\u0D38\u0D41\u0D15\u0D33\u0D4D‍ \u0D38\u0D3E\u0D27\u0D3E\u0D30\u0D23 \u0D28\u0D3F\u0D32\u0D2F\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D.

  1. Home
  2. MORE NEWS

രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്.

ദില്ലി


ദില്ലി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് ഇറക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. ഇവ സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു.