ശ്രീ കിഴിശ്ശേരി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു

  1. Home
  2. MORE NEWS

ശ്രീ കിഴിശ്ശേരി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു

ശ്രീ കിഴിശ്ശേരി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു

 മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചനാട്ടുകര ശ്രീ കിഴിശ്ശേരി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമതവിശ്വാസികള്‍ ജനുവരി 12 ന് വൈകിട്ട് അഞ്ചിനു മുമ്പായി  മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാഫോറം  പാലക്കാട് കമ്മീഷണറുടെ ഓഫീസിലും  പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.malabardevaswom.kerala.gov.in