\u0D2E\u0D32\u0D2A\u0D4D\u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D4D \u0D35\u0D40\u0D1F\u0D4D \u0D24\u0D15\u0D7C\u0D28\u0D4D\u0D28\u0D4D \u0D30\u0D23\u0D4D\u0D1F\u0D4D \u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D7E \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41; \u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28\u0D24\u0D4D\u0D24\u0D4D \u0D15\u0D28\u0D24\u0D4D\u0D24 \u0D2E\u0D34 \u0D24\u0D41\u0D1F\u0D30\u0D41\u0D28\u0D4D\u0D28\u0D41.

  1. Home
  2. MORE NEWS

മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.

സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.


മലപ്പുറം:  കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്.