നികുതി ഭീകരതക്കെതിരെ യു ഡി എഫ് കരിദിനം ആചരിച്ചു

  1. Home
  2. MORE NEWS

നികുതി ഭീകരതക്കെതിരെ യു ഡി എഫ് കരിദിനം ആചരിച്ചു

ബ്ലാക്ക്


ചെർപ്പുളശ്ശേരി. കേരള സംസ്ഥാന ബഡ്ജറ്റ് നിർദ്ദേശങ്ങളിലെ നികുതി ഭീകരതക്കെതിരെയും,പെട്രോൾ ,ഡീസൽ എന്നിവക്ക് സെസ്സ് ഏർപ്പെടുത്തിയതിനെതിരെയും യു ഡി എഫ് കരിദിനം ആചരിച്ചു. ഷൊർണൂർ നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയിൽ പകൽപന്തം കൊളുത്തി പ്രകടനവും പൊതുസമ്മേളനവും നടത്തി.UDF നിയോജക മണ്ഡലം ചെയർമാൻ ടി.ഹരിശങ്കരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു DCC ജനറൽ സെക്രട്ടറിമാരായ വി.കെ.പി.വിജയനുണ്ണി, ഷൊർണൂർ വിജയൻ ,കെ. കൃഷ്ണകുമാർ ,വി.കെ.ശ്രീകൃഷ്ണൻ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.എ.അസീസ്, പി.പി.വിനോദ് കുമാർ, പി.അബ്ദുൾ റഹ്മാൻ, എം.കെ.എം.ബഷീർ, എൻ.മോഹൻദാസ്,കെ.എം.ഇസ്ഹാക്ക്, ഒ.പി. കൃഷ്ണകുമാരി, ഉനൈസ് മാരായമംഗലം, പി.സുബീഷ്, സി.എ.ബക്കർ ,പി.അക്ബർ അലി എന്നിവർ പ്രസംഗിച്ചു .