ഉണർവ്വ് ലക്ഷ്യമിടുന്നത് ഭിന്നശേഷിക്കാരുടെ സംരക്ഷണം

  1. Home
  2. MORE NEWS

ഉണർവ്വ് ലക്ഷ്യമിടുന്നത് ഭിന്നശേഷിക്കാരുടെ സംരക്ഷണം

ഉണർവ്വ് ലക്ഷ്യമിടുന്നത് ഭിന്നശേഷിക്കാരുടെ സംരക്ഷണം


ചെർപ്പുളശ്ശേരി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ട് 2018 ഡിസംബർ 3ന് ഉണർവ്വ് അസിസ്റ്റഡ് ലിവിങ് ഡേകെയർ ഹോം & ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ 9 അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ട് ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഉണർവ്വ് എന്ന ചാരിറ്റബിൾ ട്രസ്റ്റ് ഒരുകുട്ടിയിൽ നിന്നും ഫീസ് ഈടാക്കുന്നില്ല. ഉച്ചയ്ക്ക് ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്കും സ്റ്റാഫിനും അമ്മമാർക്കും തീർത്തും സൗജന്യമായി സ്പോൺസർസ് മുഖേനെ നാളിതുവരെ നൽകാൻ കഴിഞ്ഞു.

ഭിന്നശേഷിക്കാരായ മക്കളുടെ മാതാപിതാക്കൾ കാലഹരണപ്പെട്ടുപോകുകയോ അവരുടെ ഒറ്റപ്പെടലുകളോ ഉണ്ടാകുന്ന സന്ദർഭത്തിൽ അവർക്ക് താമസിക്കാനും ഭക്ഷണം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഓരോ ട്രസ്റ്റ് മെമ്പേഴ്സും പ്രവർത്തന സജ്ജരാ യതിന്റെ ഫലം എന്നോണം 30 സെന്റ് സ്ഥലം ഉദാരമനസ്കരായ സ്പോൺസേർസ് മുഖാന്തരം കരസ്ഥമാക്കാൻ കഴിഞ്ഞു.

ട്രസ്റ്റിന്റെ മുന്നിലെ അടുത്ത കടമ്പ എന്ന് പറയുന്നത് പ്രാരംഭഘട്ടത്തിൽ 5000 സ്ക്വയർ ഫീറ്റ് വരുന്ന ബിൽഡിങ്ങും 30സെന്റ് സ്ഥലത്തിനൊരു ചുറ്റുമതിലും കിണറും പ്ലേഗ്രൗണ്ടും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിവെച്ചിട്ടുള്ള പ്രൊജക്ട് റിപ്പോർട്ടിൽ ഏകദേശം 90 ലക്ഷം രൂപയോളം ചിലവ് വരും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

മുകളിൽ പറഞ്ഞ സ്വപ്നസാക്ഷാത്കാരത്തിന് ഉദാരമനസ്കരായ നിങ്ങൾ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ അനിവാര്യമായഘട്ടമാണിത് ആയതിനാൽ ഈ സംരംഭത്തെ വിജയിപ്പിക്കാൻ ഉതകുന്ന എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു സ്വയം പ്രഭ (മാനേജിങ്ങ് ട്രസ്റ്റി)
ട്രസ്റ്റ് മെമ്പർമാരായ രാജശ്രീ ,സുജാത ,രാജലക്ഷമി, ഫസീല തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു