ശ്രീകൃഷ്ണപുരത്ത് വായോസൗഖ്യം പദ്ധതി ആരംഭിച്ചു

  1. Home
  2. MORE NEWS

ശ്രീകൃഷ്ണപുരത്ത് വായോസൗഖ്യം പദ്ധതി ആരംഭിച്ചു

ശ്രീകൃഷ്ണപുരത്ത് വായോസൗഖ്യം പദ്ധതി ആരംഭിച്ചു


ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ 2023-2024 സമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി വയോജനസൗഹൃദ പദ്ധതിയായ വായോസൗഖ്യം ആരംഭിച്ചു. ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞ അസുഖമുള്ള എല്ലാവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. എട്ട് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിക്കുന്നത്. മണ്ണമ്പറ്റ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. സുമതി, എം. ഗിരിജ, സി. ഹരിദാസന്‍, വാര്‍ഡംഗങ്ങളായ കെ.കെ ലിനി, എസ്. രാജശ്രീ, സി. ജയശ്രീ, മെഡിക്കല്‍ ഓഫീസര്‍ കെ. അനുജ ഫാര്‍മസിസ്റ്റ് കെ.അരുണ്‍ എന്നിവര്‍ പങ്കെടുത്തു.