വല്ലപ്പുഴ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിടണം.. സി പി എം

ചെർപ്പുളശ്ശേരി. 2022 ൽ ബാങ്കിൽ നടത്തിയ മൂന്നു നിയമനങ്ങൾ കോഴ വാങ്ങി നടത്തിയതെന്നു ആക്കാലത്തു തന്നെ സി പി എം ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇക്കാര്യം തെളിയുകയും ചെയ്തിട്ടും നാളിതുവരെ നടപടി എടുക്കാൻ ഭരണ സമിതി തയ്യാറായില്ലെന്നു സി പി എം ചെർപ്പുളശ്ശേരിയിൽ മാധ്യമ ങ്ങളോട് പറഞ്ഞു. മാത്രമല്ല ക്ഷേമ പെൻഷൻ തുക ചില ജീവനക്കാർ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും സി പി എം കുറ്റപ്പെടുത്തി.എൻ പി സന്ദീപ്, എം പി ശിവശങ്കരൻ,കെ അബ്ദുൽ നാസർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു