വള്ളുവനാട് കൾച്ചറൽ ട്രസ്റ്റ്‌ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി

  1. Home
  2. MORE NEWS

വള്ളുവനാട് കൾച്ചറൽ ട്രസ്റ്റ്‌ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി

Ccc


വാണിയംകുളം. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വള്ളുവനാട് കൾച്ചറൾ & ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ നിളാ ശുചീകരണ യത്നത്തിലും മരംനടീൽ പരിപാടിയിലും പങ്കെടുത്ത വാണിയംകുളം ടി.ആർ.കെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് ഭാരവാഹികൾ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സ്ക്കൂളിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. സ്ക്കൂൾ പ്രധാന അധ്യാപകൻ പി.ജഗദീഷ്  ,ട്രസ്റ്റ് ചെയർമാൻ പി.പി. കുശലൻ, ജനറൽ കൺവീനർ കെ.കെ. മനോജ്, ട്രഷർ സന്തോഷ് ചന്ദ്രൻ, ഇ. സുരേഷ് കുമാർ, പ്രശാന്ത് കായലിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.