കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം വെള്ളിനെഴി ഹരിദാസിന്. 22,222 രൂപയാണ് അവാർഡ്

  1. Home
  2. MORE NEWS

കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം വെള്ളിനെഴി ഹരിദാസിന്. 22,222 രൂപയാണ് അവാർഡ്

കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം വെള്ളിനെഴി ഹരിദാസി


തൃശ്ശൂർ. കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം വെള്ളിനെഴി ഹരിദാസിനു നൽകും. കുഞ്ചു നായർ ട്രസ്റ്റ്‌ ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഹരിദാസിന്റെ കഥകളി രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. സ്ത്രീ വേഷങ്ങൾ ചെയ്യുന്ന കലാകാരനാണ് വെള്ളിനെഴി ഹരിദാസൻ.22222 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കോട്ടക്കൽ ശിവരാമൻ അനുസ്മരണ ദിനമായ ജൂലൈ 19 ന് കുഞ്ചു നായർ ട്രസ്റ്റ്‌ ഹാളിൽ നടക്കുന്ന പരിപാടിയിൽ വച്ചു സമർപ്പിക്കും