വീറൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  1. Home
  2. MORE NEWS

വീറൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വീറൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ വീറൂട്ട്സിന്റെ ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കാക്കനാട് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ.സജീവ് നായര്‍ നിര്‍വഹിച്ചു. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി രോഗ മാനേജ്മെന്റ്, ശരീരഭാരം കുറയ്ക്കല്‍, സംയോജിത ചികിത്സാ പരിഹാരങ്ങള്‍, വേദന നിയന്ത്രിക്കല്‍, ചികിത്സാ വ്യായാമങ്ങള്‍, ജനിതക പരിശോധന, പോഷകാഹാര തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് വീഹബ് വാഗ്ദാനം ചെയ്യുന്നത്. 

ശരീരഘടന, ബയോ മാര്‍ക്കറുകള്‍ വിലയിരുത്തല്‍, നിലവിലെ ആരോഗ്യനില വിലയിരുത്തല്‍, ജനിതക പരിശോധന എന്നിവ ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്ത ശേഷം വ്യക്തിഗത വെല്‍നസ് സേവനങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് ഡോ. സജീവ് നായര്‍ പറഞ്ഞു. വീഹബ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ബിജു ചടങ്ങില്‍ പങ്കെടുത്തു.