\u0D2E\u0D24\u0D4D\u0D38\u0D30\u0D3F\u0D1A\u0D4D\u0D1A\u0D24\u0D4D 169 \u0D38\u0D40\u0D31\u0D4D\u0D31\u0D41\u0D15\u0D33\u0D3F\u0D7D, 115 \u0D07\u0D1F\u0D24\u0D4D\u0D24\u0D41\u0D02 \u0D1C\u0D2F\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D35\u0D3F\u0D1C\u0D2F\u0D4D \u0D2B\u0D3E\u0D7B\u0D38\u0D4D; \u0D24\u0D2E\u0D3F\u0D34\u0D4D\u0D28\u0D3E\u0D1F\u0D4D \u0D24\u0D26\u0D4D\u0D26\u0D47\u0D36 \u0D24\u0D46\u0D30\u0D1E\u0D4D\u0D1E\u0D46\u0D1F\u0D41\u0D2A\u0D4D\u0D2A\u0D3F\u0D7D \u0D2E\u0D3F\u0D28\u0D4D\u0D28\u0D41\u0D02 \u0D35\u0D3F\u0D1C\u0D2F\u0D02

  1. Home
  2. MORE NEWS

മത്സരിച്ചത് 169 സീറ്റുകളിൽ, 115 ഇടത്തും ജയിച്ച് വിജയ് ഫാൻസ്; തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയം

 ചെന്നൈ: തമിഴ്നാട് തദ്ദേശതിരഞ്ഞെടുപ്പിൽ തമിഴ് നടൻ വിജയ്യുടെ ആരാധക സംഘടനയ്ക്ക് മിന്നും വിജയം. തമിഴ്നാട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ തൂത്തുവാരിയതിനിടെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് തകര്‍പ്പൻ വിജയം ഉണ്ടായിരിക്കുന്നത്. ഇതോടെ സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് ഇടം വയ്കക്കുമോ എന്നാണ് തമിഴകം നോക്കിക്കാണുന്നത്. ഗ്രാമപ്പഞ്ചായത്തുകളിലേക്ക് വിജയ് മക്കള്‍ ഇയക്കത്തിന് വേണ്ടി മത്സരിച്ച 160 സ്ഥാനാര്‍ത്ഥികളില്‍ 110 പേരും വിജയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തുകളില്‍ രാഷ്ട്രീയ കക്ഷി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. 68 ശതമാനം വിജയമാണെന്നാണ് വിലയിരുത്തുന്നത്.115 സീറ്റുകളില്‍ തങ്ങള്‍ വിജയിച്ചുവെന്നും ഇതിൽ 13 ഇടത്ത് എതിരില്ലാതെയാണ് വിജയിച്ചത് എന്ന് അഖിലേന്ത്യാ തലപതി വിജയ് മക്കൾ അയയ്ക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചതിൽ 45 പേര്‍ സ്ത്രീകളാണ്. ഇക്കൂട്ടത്തിൽ കര്‍ഷകരും വിദ്യാര്‍ത്ഥികളും വ്യാപാരികളും അധ്യാപകരും ലാബ് ടെക്നീഷ്യൻസും ഉൾപ്പെടുന്നുണ്ടെന്നും മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ ബസി ആനന്ദ് പറഞ്ഞു.


ചെന്നൈ: തമിഴ്നാട് തദ്ദേശതിരഞ്ഞെടുപ്പിൽ തമിഴ് നടൻ വിജയ്യുടെ ആരാധക സംഘടനയ്ക്ക് മിന്നും വിജയം. തമിഴ്നാട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ തൂത്തുവാരിയതിനിടെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് തകര്‍പ്പൻ വിജയം ഉണ്ടായിരിക്കുന്നത്. ഇതോടെ സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് ഇടം വയ്കക്കുമോ എന്നാണ് തമിഴകം നോക്കിക്കാണുന്നത്.
ഗ്രാമപ്പഞ്ചായത്തുകളിലേക്ക് വിജയ് മക്കള്‍ ഇയക്കത്തിന് വേണ്ടി മത്സരിച്ച 160 സ്ഥാനാര്‍ത്ഥികളില്‍ 110 പേരും വിജയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തുകളില്‍ രാഷ്ട്രീയ കക്ഷി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. 68 ശതമാനം വിജയമാണെന്നാണ് വിലയിരുത്തുന്നത്.115 സീറ്റുകളില്‍ തങ്ങള്‍ വിജയിച്ചുവെന്നും ഇതിൽ 13 ഇടത്ത് എതിരില്ലാതെയാണ് വിജയിച്ചത് എന്ന് അഖിലേന്ത്യാ തലപതി വിജയ് മക്കൾ അയയ്ക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചതിൽ 45 പേര്‍ സ്ത്രീകളാണ്. ഇക്കൂട്ടത്തിൽ കര്‍ഷകരും വിദ്യാര്‍ത്ഥികളും വ്യാപാരികളും അധ്യാപകരും ലാബ് ടെക്നീഷ്യൻസും ഉൾപ്പെടുന്നുണ്ടെന്നും മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ ബസി ആനന്ദ് പറഞ്ഞു.