വി.കെ.ശ്രീകണ്ഠൻ എം.പി. ഒരുക്കിയ ഡൽഹി യാത്ര .

  1. Home
  2. MORE NEWS

വി.കെ.ശ്രീകണ്ഠൻ എം.പി. ഒരുക്കിയ ഡൽഹി യാത്ര .

.കെ.ശ്രീകണ്ഠൻ  എം.പി. ഒരുക്കിയ ഡൽഹി യാത്ര .


 വാണിയംകുളം ടി.ആർ.കെ സ്ക്കൂളിലെ സമ്പൂർണ്ണ  A+ കിട്ടിയ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത 10 വിദ്യാർത്ഥികൾക്കും 5 അദ്ധ്യാപകർക്കും എം.പി. സൗജന്യ ഡൽഹി യാത്ര ഒരുക്കി. ഹെഡ്മാസ്റ്റർ പി.ജഗദീഷ് ഫ്ലാക് ഓഫ് ചെയ്ത് വിട്ട ഡൽഹി യാത്രാ സംഘം താജ് മഹൽ, ആഗ്രഫോർട്ട്, പുതിയ പാർലമെൻ്റ് മന്ദിരം, രാഷ്ട്രപതി ഭവൻ, കുത്തബ് മീനാർ, ലോട്ടസ് ടെംബിൾ, എന്നിവ സന്ദർശിക്കുവാനും ചരിത്ര പഠനത്തിനും, സാംസ്ക്കാരിക പഠനത്തിനും ഉതകുംവിധമായിരുന്നു വി.കെ.ശ്രീകണ്ഠൻ എം.പി.യാത്ര ഒരുക്കിയിരുന്നത്. ഒരാഴ്ച നീണ്ട ഡൽഹി യാത്രയ്ക്ക് ശേഷം അധ്യാപക വിദ്യാർത്ഥി സംഘം ടി.ആർ.കെ.യിൽ തിരിച്ചെത്തി. ഡൽഹി യാത്രയുടെ നന്ദിസൂചകമായി ഡൽഹി എം.പി.കോട്ടേഴ്സ് സന്ദർശിച്ച് വിദ്യാർത്ഥികൾ മൊമെൻ്റോ സമ്മാനിച്ചു.