വി.കെ.ശ്രീകണ്ഠൻ എംപിയുടേത് അല്പത്തരമാണെന്ന് : ബിജെപി

പാലക്കാട്: വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് അനുവദിക്കുന്നതിനോ മറ്റും
ഒരു ചെറുവിരൽ പോലും അനക്കാത്ത പാലക്കാട് എംപി ഷൊർണുരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പറയുന്നത് അല്പത്തരമാണെന്ന് ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ പറഞ്ഞു. തനിക്ക് പറ്റിയ ജാള്യത മറക്കാനാണ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.ഷൊർണുർ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് കോടിക്കണക്കിനു രൂപ നീക്കിവക്കുകയും, വന്ദേ ഭാരത് ട്രെയിൻ അനുവദിക്കുകയും ചെയ്ത നരേന്ദ്രമോഡി സർക്കാരിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെക്കാൻ വേണ്ടി ഉറഞ്ഞു തുള്ളിയതുകൊണ്ട് കാര്യമില്ലെന്നും ജനം താങ്കളെ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സഭാ സമ്മേളനം നടക്കുന്ന പാർലമെന്റിൽ കൂവി വിളിക്കാൻ മാത്രം എഴുനേൽക്കുന്ന ശ്രീകണ്ഠൻ ആദ്യം ട്രെയിനിനെ സ്വീകരിക്കുകയാണ് വേണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ കേന്ദ്ര റെയിൽവേ മന്ത്രിയെ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുള്ളതാണ്. ആയതിനാൽ വൈകാതെ തന്നെ സ്റ്റോപ്പ് അനുവദിക്കുമെന്നുള്ള അറിയിപ്പ് മന്ത്രാലയത്തിൽ നിന്നും എംപിക്ക് ലഭിച്ച സാഹചര്യത്തിലാണ് ശ്രീകണ്ഠൻ സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തരം വികസനങ്ങൾ സ്വന്തം പോക്കറ്റിൽ ആകുവാനുള്ള ചെപ്പടി വിദ്യകൾ ജനങ്ങൾ
തിരിച്ചറിയും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട എന്ന് പി. വേണുഗോപാലൻ പത്രകുറിപ്പിലൂടെ അറിയിച്ചു.