വെൽഫെയർ പാർട്ടി സപ്ലൈകോക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

  1. Home
  2. MORE NEWS

വെൽഫെയർ പാർട്ടി സപ്ലൈകോക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

വെൽഫെയർ പാർട്ടി സപ്ലൈകോക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.


അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ഔട്ട് ലൈറ്റ് സപ്ലൈകോക്ക് മുന്നിൽ റീത്ത് വെച്ചുകൊണ്ട് അതി ജീവന പ്രതിഷേധ സമരം സംഘടിപ്പിച്ചു.
 പ്രതിഷേധം വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അംഗം ശിഹാബ്  ഉദ്ഘാടനം ചെയ്തു
സംസ്‌ഥാനത്ത്‌ രൂക്ഷമായ വിലക്കയറ്റം കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ദൈനം ദിന ജീവിതത്തില്‍ ഉപയോഗിക്കേണ്ട എല്ലാ സാധനങ്ങള്‍ക്കും വില ദിവസും ഉയരുകയാണ്. ഇടത്  സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിലക്കയറ്റത്തിന്എതിരെയായി യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അഞ്ചുവർഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് കപട വാഗ്ദാനം  ജനങ്ങൾക്ക് നൽകി എല്ലാം ശരിയാക്കാൻ കയറിയവർ ഇന്ന് ജനങ്ങളെ വിലക്കയറ്റത്തിൽ ഞെക്കിക്കൊല്ലുന്നു. കാപട്യം നിറഞ്ഞ തൊഴിലാളി പാർട്ടിയുടെ ഭരണം കേരള ജനതയ്ക്ക് ഭാരമായി മാറിയിരിക്കുന്നു. കേരളത്തിൽ ഇത്രത്തോളം മോശപ്പെട്ട ഭരണം മുമ്പുണ്ടായിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ അധ്യക്ഷത വഹിച്ചു
സക്കീർ അരിപ്ര, ആഷിക് ചാത്തോലി, സാബിറ ഹുസൈൻ, നജിയ മോസിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു
അബ്ദുൽ ഹമീദ്,ഇക്ബാൽ കെ വി, മുഹമ്മദാലി സി ടി, റഷീദ് കുറ്റിരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകിയത്