കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണം- വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണം- വെൽഫെയർ പാർട്ടി

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണം- വെൽഫെയർ പാർട്ടി


അങ്ങാടിപ്പുറം :പൂട്ടിയ ബെവറേജ് ഔട്ട്ലെറ്റുകളും പുതിയ ബാറുകളും തുറക്കാനുള്ള നീക്കം ആത്മഹത്യാപരം.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണം. എന്നാവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ
പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.
 പ്രതിഷേധത്തെരുവ് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു
കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാനുള്ള സർക്കാർ നീക്കം ക്രമസമാധാന നില തകർക്കാൻ ഇടവരുത്തുന്നതാണ്.
അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാനും
വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് നൽകാനുമുള്ള സർക്കാർ തീരുമാനം  മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ നയമാണ്. ഒരു വശത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്ന പേരിൽ ബോധവൽക്കരണങ്ങൾ തുടരുകയും അതേസമയം തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി പൊതുജനങ്ങൾക്കും പുതുതലമുറകൾക്കുമിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. 'മാന്യമായി മദ്യം വാങ്ങി പോകാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഒളിച്ചും പാത്തും കുറ്റം ചെയ്യും പോലെ ചെയ്യേണ്ടതെല്ലാ മദ്യപാനം' മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന മദ്യപാനം അടക്കമുള്ള ലഹരി ഉപയോഗത്തിന് ക്ലീൻചിറ്റ് നൽകുന്നതാണ്.മദ്യവർജനം എന്ന ഇടതു സർക്കാർ നയം ഇപ്പോൾ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് ഇടത് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു
 പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു
ഷിഹബ് മസ്റ്റർ വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി,
പി പി എ  നാസർ കൊളത്തൂർ
മദ്യനിരോധന സമിതി താലൂക്ക്
ജോ : സെക്രട്ടറി, ഫസൽ തിരൂർക്കാട്
 എഫ് ഐ ടി യു മലപ്പുറം ജില്ലാ സെക്രട്ടറി,  സക്കീർ അരിപ്ര,നജിയ മുഹ്സിൻ, തുടങ്ങിയവർ സംസാരിച്ചു
മുഹമ്മദ് അലി. CT,, ഷമീർ അങ്ങാടിപ്പുറം, മനാഫ് തോട്ടോളി, ഇക്ബാൽ. കെ. വി, റഹ്മത്തുള്ള,  അനീസ് റഹ്മാൻ,  സാജിദ് വടക്കേതിൽ തുടങ്ങിയ പരിപാടിക്ക് നേതൃത്വം