അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഹൈമാസ് ലൈറ്റുകളും, തെരുവ് വിളക്കുകളും പ്രവർത്തനയോഗ്യമാക്കുക -വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഹൈമാസ് ലൈറ്റുകളും, തെരുവ് വിളക്കുകളും പ്രവർത്തനയോഗ്യമാക്കുക -വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ  ഹൈമാസ് ലൈറ്റുകളും, തെരുവ് വിളക്കുകളും പ്രവർത്തനയോഗ്യമാക്കുക -വെൽഫെയർ പാർട്ടി


അങ്ങാടിപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ രണ്ടു പ്രധാന ടൗണുകളായ  അങ്ങാടിപ്പുറം, തിരൂർക്കാട്, തുടങ്ങിയ സ്ഥലങ്ങളിൽ എം. എൽ. എ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റുകൾ തകരാർ ആയിട്ട്  മാസങ്ങൾ ആയി. രാത്രിയിൽ ടൗണിൽ ഇരുട്ടാണ്. നിരവധി വാഹനം കടന്ന് പോകുന്ന ദേശീയപാത കൂടിയായ തിരൂർക്കാട് ടൗണിൽ നടുവിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ് ലൈറ്റിന് താഴെ നിരവധി വാഹനം ഇടിച്ചു അപകടങ്ങൾ പതിവായിട്ടും. നാളിത് വരെയായിട്ടും ഹൈ മാസ് ലൈറ്റ് റിപ്പയർ ചെയ്യാൻ അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതോരു നടപടിയും ഉണ്ടായിട്ടില്ല. അത് പോലെ തന്നെയാണ് വിവിധ വാർഡുകളിലെ തെരുവ് വിളക്കുകളും പ്രകാശിക്കാതെയായിട്ട് മാസങ്ങളായി.അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ  ഹൈമാസ് ലൈറ്റുകളും, തെരുവ് വിളക്കുകളും പ്രവർത്തനയോഗ്യമാക്കുക -വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം ടൗണിലും മറ്റും മോഷണ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തി ൽ തെരുവ് വിളക്കുകളും, ഹൈമാസ്  ലൈറ്റുകളും ഉടൻ റിപ്പയർ ചെയ്യണമെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു  യോഗത്തിൽ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് സൈദാലി വലമ്പൂർ അദ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബ് , വൈസ് പ്രസിഡന്റ് നസീമ മതാരി,സക്കീർ അരിപ്ര, ആഷിക് ചാത്തോലി , നൗഷാദ് അരിപ്ര തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .