ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേമ വൃക്ഷ തൈനട്ട് വെൽഫെയർ പാർട്ടി.

  1. Home
  2. MORE NEWS

ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേമ വൃക്ഷ തൈനട്ട് വെൽഫെയർ പാർട്ടി.

ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേമ വൃക്ഷ തൈനട്ട് വെൽഫെയർ പാർട്ടി.


അങ്ങാടിപ്പുറം : ജീവൻ കാക്കാൻ 
പരിസ്ഥിതിക്ക് കാവലാകാം എന്ന തലക്കെട്ടിൽ ലോക പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി മുഴുവൻ യൂണിറ്റുകളിലും പാർട്ടി നേതാക്കളുടെ വീടുകളിലും ക്ഷേമ വൃക്ഷത്തൈകൾ നട്ടു  തിരൂർക്കാട് ഹമദ് ഐ. ടി ഐ ക്യാമ്പസിൽ ക്ഷേമ വൃക്ഷ തൈ നട്ട്  വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം  പഞ്ചായത്ത്‌ തല ഉദ്ഘാടനം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ സാലിഹ നൗഷാദ് നിർവഹിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌  പ്രസിഡന്റ് സൈദാലി വലമ്പൂർ അദ്യക്ഷത വഹിച്ച പരിപാടിയിൽ,പാർട്ടി  പഞ്ചായത്ത്‌ സെക്രട്ടറി ഷിഹാബ് മാസ്റ്റർ പരിസ്ഥതി ദിന പ്രതിഞ്ഞ ചൊല്ലി കൊടുത്തു.
 പാർട്ടി മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് അരിപ്ര,
എഫ്. ഐ. ടി. യു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്,  പാർട്ടി പഞ്ചായത്ത് ട്രഷറർ സെക്കീർ അരിപ്ര, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നസീമ മാതാരി,നജിയ മുഹ സിൻ, അൻവർ.  N. M, അബ്ദുള്ള പേരയിൽ, ഹമദ് ഐ. ടി ഐ വിദ്യാർത്ഥി കൾ,തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.