വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് ; പ്രചാരണ സമ്മേളനങ്ങൾ സമാപിച്ചു.

  1. Home
  2. MORE NEWS

വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് ; പ്രചാരണ സമ്മേളനങ്ങൾ സമാപിച്ചു.

വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ് ; പ്രചാരണ സമ്മേളനങ്ങൾ സമാപിച്ചു.


അലനല്ലൂർ : 'മാനവ രക്ഷയ്ക്ക് ദൈവിക ദർശനം' എന്ന സന്ദേശവുമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നാളെ (12-02-2023) വൈകുന്നേരം 4.15 മുതൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന  വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസിന്റെ അലനല്ലൂർ മണ്ഡലം തല പ്രചാരണ പരിപാടികൾ സമാപിച്ചു. സമാപന പ്രചാരണ സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി അലനല്ലൂരിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറി ടി.കെ സദഖക്കത്തുല്ല അധ്യക്ഷത വഹിച്ചു.

സമൂഹത്തിൻ്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിട്ട്, പ്രമാണങ്ങൾക്ക് ദുർവ്യാഖ്യാനം നൽകി ആത്മീയ ചൂഷണം നടത്തുന്ന പ്രവണതകൾക്കെതിരെ  ആദർശ മുന്നേറ്റം ശക്തമാക്കുക, സ്വതന്ത്രവാദവും, മതനിരാസവും സാമൂഹിക ജീർണ്ണതക്കും, കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിനും കാരണമാകുന്ന സാഹചര്യത്തിൽ,  ഇതിനെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തമാക്കുക, വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തിൽ സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സമാധാനത്തിന്റെയും സന്ദേശം വ്യാപകമാക്കുക എന്നതാണ് ഇസ്‌ലാമിക് കോൺഫറൻസിൻ്റെ ലക്ഷ്യം.
ഭരണഘടനാപരമായ അവകാശങ്ങളും, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളും നിരാകരിക്കപ്പെടുന്ന സാഹചര്യത്തിൽ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പ്രായോഗിക രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്തുക എന്നതിൻ്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുക,   തുടങ്ങിയവയും  സമ്മേളനത്തിൻ്റെ  ലക്ഷ്യങ്ങളാണ്. 

 പ്രചാരണ ഭാഗമായി അലനല്ലൂർ, പാലക്കാഴി, കാര, വെട്ടത്തൂർ, കൊളപ്പറമ്പ്, തടിയംപറമ്പ്, പൂക്കാടഞ്ചേരി, ചിരട്ടക്കുളം, കൊടിയംകുന്ന്, മുറിയക്കണ്ണി, തിരുവിഴാംകുന്ന് എന്നിവിടങ്ങളിൽ നടന്ന പൊതു സമ്മേളനങ്ങളിൽ വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, അബ്ദുറഷീദ് കുട്ടമ്പൂർ, വിസ്‌ഡം പാലക്കാട് ജില്ല പ്രസിഡന്റ്  പി ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, നിഷാദ് സലഫി പട്ടാമ്പി, ശിഹാബ് എടക്കര, ശരീഫ് കാര, മുനീർ നജാത്തി ഗൂഡല്ലൂർ, ഷാഫി അൽ ഹികമി ഒറ്റപ്പാലം, സുബൈർ സലഫി പട്ടാമ്പി, ഷാഫി സ്വബാഹി, യാസർ മദനി പകര, ഫിറോസ്ഖാൻ സ്വലാഹി, വി.പി ബഷീർ മാസ്റ്റർ, അഷ്കർ സലഫി അരിയൂർ, ടി.കെ ത്വൽഹത്ത് സ്വലാഹി, സി മൂസ സ്വലാഹി,    നേർപഥം വാരിക എഡിറ്റർ ഉസ്മാൻ പാലക്കാഴി, വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുൽഫീക്കർ, റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം അലനല്ലൂർ മണ്ഡലം പ്രസിഡന്റ് വി ഷൗക്കത്തലി അൻസാരി, സെക്രട്ടറി സുധീർ ഉമ്മർ എന്നിവർ പ്രസംഗിച്ചു.

 പ്രചാരണ ഭാഗമായി സന്ദേശയാത്ര, പൊതുസമ്മേളനങ്ങൾ, ആദർശ സമ്മേളനങ്ങൾ, ഫാമിലി മീറ്റുകൾ, കൗതുക്കൂട്ടം ബാലസംഗമങ്ങൾ, ഗൃഹ സന്ദർശനങ്ങൾ, വിദ്യാർത്ഥി സമ്മേളനങ്ങൾ, നേതൃ ശില്പശാലകൾ വനിതാ സംഗമങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. മണ്ഡലത്തിലെ മുഴുവൻ ശാഖകളിൽ നിന്നും  സമ്മേളനത്തിലേക്ക് വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.