വനിതാദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

  1. Home
  2. MORE NEWS

വനിതാദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വനിതാദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


കോഴിക്കോട്:  'മാർച്ച് 8 വനിതാദിനം -
 സ്ത്രീശക്തിയുടെയും പ്രചോദനത്തിന്റെയും പ്രതീകം' എന്ന മുദ്രാവാക്യമുയർത്തി വിമൻ ഇന്ത്യ മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി  വിവിധ പരിപാടികൾ നടത്തി. പഞ്ചായത്ത് തലങ്ങളിലായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയ വനിതാ  ദിനപരിപാടികൾ സംഘടിപ്പിച്ചത്.  വിദ്യാഭ്യാസ, തൊഴിൽ സാമൂഹിക പ്രവർത്തന  മേഖലകളിൽ  സമൂഹത്തിൽ മാതൃകയായ വനിതകളെയും കലാകായിക പ്രതിഭകളെയും ആദരിച്ചു.വനിതാദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 അഗതിമന്ദിരങ്ങൾ, വൃദ്ധസദനം, ഭിന്നശേഷി കുട്ടികളുടെ വിദ്യാലയം എന്നിവ സന്ദർശിക്കുകയും  ഭക്ഷണവും വസ്ത്രവും നൽകുകയും ചെയ്തു. ഗവൺമെന്റ് ആശുപത്രികളിലെ നിർധനരായ രോഗികൾക്ക്  ഭക്ഷണ കിറ്റ് നൽകി. മധുരവിതരണം നടത്തിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും വിമൻ ഇന്ത്യ മൂവ്മെൻ്റ് പ്രവർത്തകർ മാതൃകയായി. വിവിധ ജില്ലകളിൽ നടന്ന വ്യത്യസ്ത പരിപാടികൾ സ്റ്റേറ്റ് - ജില്ലാ - മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.