ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.

വയനാട്: വയനാട് അമ്പലവയലിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്.
ജനുവരി പതിനഞ്ചിനാണ് ലിജിതയ്ക്കും മകൾക്കും നേരേ ഭർത്താവ് സനൽ കുമാർ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മകൾ അളകനന്ദ ചികിത്സയിൽ തുടരുകയാണ്.
ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ശേഷം സനൽ കുമാർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.