യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം സമ്മേളനം

ചെർപ്പുളശ്ശേരി:-നീതി നിഷേധത്തിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് ഉടനീളം നടത്തി വരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ചെർപ്പുളശ്ശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി യുടെ മണ്ഡല സമ്മേളന പൊതുയോഗം സംഘടിപ്പിച്ചു. യൂണിറ്റ് സമ്മേളനങ്ങൾക്ക് ശേഷമാണ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി മണ്ഡലം സമ്മേളനം നടത്തിയത്. സമ്മേളന പൊതുയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാനം ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി അധ്യക്ഷത വഹിച്ചു, KSU നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജിഷിൽ പി ആർ സ്വാഗതം പ്രസഗം നിർവഹിച്ചു, പി സുബീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, കെഎം ഇസഹാക്ക്, പി പി വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു