യൂത്ത് പാർലമെൻ്റ് യുവസഞ്ചയ വിളംബരജാഥ

  1. Home
  2. MORE NEWS

യൂത്ത് പാർലമെൻ്റ് യുവസഞ്ചയ വിളംബരജാഥ

യൂത്ത് പാർലമെൻ്റ് യുവസഞ്ചയ വിളംബരജാഥ


ചെർപ്പുളശ്ശേരി: സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ ഫെബ്രുവരി 23ന് ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ നടക്കുന്ന യൂത്ത് പാർലമെൻറ് പ്രചരണാർത്ഥം സംഘടിപ്പിച്ച യുവസഞ്ചയം വിളംബരജാഥ ചെർപ്പുളശ്ശേരിയിൽ സമാപിച്ചു. തൃക്കടീരി, നെല്ലായ, ചെറുപ്പുളശ്ശേരി, ചളവറ  സർക്കിളുകളിൽ നിന്നും എസ് വൈ എസ് പ്രവർത്തകർ വ്യത്യസ്ത ജാഥകളായി വന്നു ചെർപ്പുളശ്ശേരിയിൽ സംഗമിക്കുകയായിരുന്നു.എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉമർ സഖാഫി മാവുണ്ടരി സമാപന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. സോൺ പ്രസിഡണ്ട് റഫീഖ് സഖാഫി പാണ്ടമംഗലം, ജനറൽ സെക്രട്ടറി അഷ്റഫ് ചെർപ്പുളശ്ശേരി, ഫിനാൻസ് സെക്രട്ടറി ഒ കെ മുഹമ്മദ്  എന്നിവർ  മഠത്തിപ്പറമ്പ്,കച്ചേരിക്കുന്ന് ,എലിയപ്പറ്റ  കേന്ദ്രങ്ങളിൽ നിന്ന് തുടക്കം കുറിച്ച ജാഥകൾക്ക് നേതൃത്വം നൽകി. സോൺ ക്യാബിനറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കാലത്ത് നടന്ന  പര്യടനത്തിൽ യൂനിറ്റുകളിൽ  പ്രമേയ പ്രഭാഷണങ്ങൾ നടന്നിരുന്നു.സോൺ എക്സിക്യൂട്ടീവ് അംഗങ്ങളും സർക്കിൾ നേതാക്കളും പങ്കെടുത്തു.