അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ല: സുപ്രിംകോടതി

  1. Home
  2. NATIONAL NEWS

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ല: സുപ്രിംകോടതി

Supreme court


ഡൽഹി: അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി.
സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ ഭഛിദ്രമാകാമെന്നാണ് കോടതിയുടെ നിരീക്ഷണം. 24 ആഴ്ചയുള്ള ഗര്‍ഭം നീക്കം ചെയ്യണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്താൻ യുവതിയെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു, ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.