രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.

  1. Home
  2. NATIONAL NEWS

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.

Covid


ഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞദിവസം വരെ 16,000ന് മുകളിലായിരുന്നു കോവിഡ് ബാധിതരുടെ കണക്ക്. എന്നാൽ ഇന്നലെ 13,615 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  
നിലവില്‍ 1,31,043 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 13,265 പേര്‍ കൂടി രോഗവിമുക്തരായി എന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
24 മണിക്കൂറിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ആറിനോട് അടുപ്പിച്ചായിരുന്നു ടിപിആര്‍. ഇന്നലെ ഇത് 3.23 ശതമാനമായി താഴ്ന്നു.