സിനിമ സെറ്റിൽ തീപിടുത്തം; ഒരാൾ മരിച്ചു

  1. Home
  2. NATIONAL NEWS

സിനിമ സെറ്റിൽ തീപിടുത്തം; ഒരാൾ മരിച്ചു

film


ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ - ശ്രദ്ധ കപൂർ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ഒരാൾ മരിച്ചു. മനീഷ് എന്നയാളാണ് മരിച്ചത്. മുംബൈ അന്ധേരിയിലെ സെറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ചിത്രത്തിന്റെ സെറ്റ് അന്ധേരി സ്പോർട്സ് കോംപ്ലെക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു. 

ആദ്യ നിഗമനം സമീപത്തെ ഒരു കടയിൽ നിന്നും തീ പിടിച്ചു എന്നായിരുന്നു. എന്നാൽ ചിത്രത്തിന്റെ സെറ്റിൽ നിന്നായിരുന്നു തീ പിടിച്ചതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് അഗ്നിശമന സേന സംഘങ്ങൾ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. 

ലവ് രഞ്ചന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സെറ്റിൽ നിന്നുണ്ടായ തീ പിടുത്തം സമീപ പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. യഷ് രാജ് സ്റ്റുഡിയോസ്, ഫൺ സിനിമാസ്, ബാലാജി ഓഫീസ് തുടങ്ങി നിരവധി സിനിമ സീറ്റുകൾ സംഭവ സ്ഥലത്തിന് അടുത്ത് തന്നെയായി ഉണ്ടായിരുന്നു.