ജമ്മു കാശ്മീരില്‍ ലഷ്‌കര്‍ ഇ-തൊയ്ബയുടെ ഹൈബ്രിഡ് ഭീകരന്‍ പിടിയിൽ

  1. Home
  2. NATIONAL NEWS

ജമ്മു കാശ്മീരില്‍ ലഷ്‌കര്‍ ഇ-തൊയ്ബയുടെ ഹൈബ്രിഡ് ഭീകരന്‍ പിടിയിൽ

Arrest


ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ ലഷ്‌കറെ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരന്‍ പിടിയില്‍. സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. കൂടാതെ ഭീകരന്റെ കൈവശം ഒരു പിസ്റ്റള്‍, മാഗസിന്‍, ഏഴ് ലൈവ് കാട്രിഡ്ജുകള്‍ എന്നിവ കണ്ടെത്തി. 
ബരാമുള്ള പ്രദേശത്ത് ഭീകരന്‍ ഉള്ളതായി ഭീകരര്‍ക്ക് രഹസ്യ വിവരം ലഭച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29-ആര്‍ ആര്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത പരിശോധനയിലാണ് ഹൈബ്രിഡ് ഭീകരനെ കണ്ടെത്തിയത്. 
ആവശ്യം വരുമ്പോള്‍ മാത്രം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അല്ലാത്ത സമയത്ത് സാധാരണ പൗരന്മാരെ പോലെ പെരുമാറുകയും ചെയ്യുന്നവരാണ് ഹൈബ്രിഡ് ഭീകരര്‍. ജമ്മുവില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഇത്തരം ഹൈബ്രിഡ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്