കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കമായി*

  1. Home
  2. NATIONAL NEWS

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കമായി*

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കമായി*


പാലക്കാട്‌. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കമായി. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച പത്മഭൂഷണ്‍ ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. 

ലോകത്തിന് തന്നെ മാതൃകയായ ഒരു പൈതൃകമുള്ള ഗ്രാമമാണ് കൽപ്പാത്തി. കേരളത്തിലെ സംഗീത ചരിത്രത്തിൽ പ്രത്യേകിച്ച് കർണാടക സംഗീതത്തിന്റെ ചരിത്രം പരിശോധിച്ചാൽ കൽപ്പാത്തിക്ക് പ്രമുഖ പങ്കാണുള്ളതെന്നും എം.പി പറഞ്ഞു. കോവിഡ് കാലം നീങ്ങിയ ശേഷമുളള രഥോത്സവവും സംഗീതോത്സവവും മാനവ സൗഹൃദത്തിൻ്റേയും മാനസിക ഉല്ലാസത്തിൻ്റേതുമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി വിശ്വനാഥന്‍, വി. ജ്യോതിമണി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ഡി.ടി.പി.സി. സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.എന്‍ സുബ്ബരാമന്‍, കണ്‍വീനര്‍മാരായ കെ.എന്‍ ലക്ഷ്മി നാരായണന്‍, പ്രകാശ് ഉള്ള്യേരി, സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍, ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ കെ. രാമചന്ദ്രന്‍,  ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് കുന്നക്കുടി എം. ബാലമുരളിയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരിയും  അരങ്ങേറി.