പിടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  1. Home
  2. NATIONAL NEWS

പിടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Pt usha


ഇന്ത്യയിലെ മികച്ച കായിക താരങ്ങളിലൊരാളായ മലയാളി കൂടിയായ പി ടി ഉഷ ഇന്ന് രാജ്യസഭ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൂടാതെ സംഗീത സംവിധായകന്‍ ഇളയരാജെയും ഇന്ന് രാജ്യസഭാ അംഗമാകും. 
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി ചിദംബരം, കപില്‍ സിബല്‍, ആര്‍ ഗേള്‍ രാജന്‍, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്‍, വി വിജേയേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് രജ്യസഭാ അംഗങ്ങളാകും. 
പി.ടി ഉഷയ്ക്കും ഇളയരാജ എന്നിവര്‍ക്കും കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് തരാം ഹര്‍ഭജന്‍ സിംഗ്, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി എന്നിവരും മറ്റ് 25 ഓളം നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.