രാഹുല്‍ ഗാന്ധി അറസ്റ്റില്‍

  1. Home
  2. NATIONAL NEWS

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

Rahul gandhi


ഡൽഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച കോൺഗ്രസ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എം.പിമാരോടൊപ്പം വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു. ശേഷം നിരവധി എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ ഡി ഓഫീസിലെത്തിയത്. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.