മണിപ്പൂരിനെയും ഹരിയാനയെയും ചുട്ടെരിച്ചതുപോലെ പോലെ ഭാരതത്തെയും ബിജെപി ചുട്ടെരിക്കും:എ എം ആരിഫ് എം പി

  1. Home
  2. NATIONAL NEWS

മണിപ്പൂരിനെയും ഹരിയാനയെയും ചുട്ടെരിച്ചതുപോലെ പോലെ ഭാരതത്തെയും ബിജെപി ചുട്ടെരിക്കും:എ എം ആരിഫ് എം പി

മണിപ്പൂരിനെയും ഹരിയാനയെയും  ചുട്ടെരിച്ചതുപോലെ  പോലെ ഇന്ത്യയെയും ബിജെപി ചുട്ടെരിക്കും:എ എം ആരിഫ് എം പി*


ആലപ്പുഴ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി പാർലമെന്റിൽ എത്തിക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവന്നത് ഭരണപക്ഷത്തിന്റെ പൂർണ്ണ പരാജയമാണെന്നും, ഇന്നുവരെ ഇന്ത്യൻ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ സുപ്രീംകോടതിക്ക് കേന്ദ്രസർക്കാരിനെയും  സംസ്ഥാന സർക്കാരിനെ മറികടന്ന് മണിപ്പൂരിന്റെ ഭരണം ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിച്ചത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും രാജിവെക്കണമെന്ന് എ എം ആരിഫ് എംപി  ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
 പ്രധാനമന്ത്രി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പാർലമെന്റിൽ സമരം ചെയ്യുമ്പോൾ സഭയോട് ചേർന്നുള്ള തന്റെ മുറിയിൽ 50 അംഗ ബിജെപി പാർലമെന്റ് അംഗങ്ങളെ വിളിച്ചുചോർത്ത് രാജ്യത്തെ വിഭജിച്ച് വരുന്ന തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാം എന്നാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്, എന്തിനാണ് പ്രതിപക്ഷ അംഗങ്ങളെ ശത്രുക്കളായി കാണുന്നതെന്നും പ്രധാനമന്ത്രിയെ പോലെ ബാക്കിയുള്ള പ്രതിപക്ഷ  അംഗങ്ങളെയും രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയച്ചതാണെന്നും,ഇന്ത്യൻ പ്രധാനമന്ത്രിയെ വിഭജനത്തിന്റെ നേതാവ് എന്നാണ് പ്രസിദ്ധമായ അമേരിക്കൻ മാഗസിൻ ആയ ടൈം വിശേഷിപ്പിച്ചത്, രാജ്യത്തിന് അകത്തും പുറത്തുള്ള പല മാധ്യമങ്ങളും ഇന്ത്യൻ പ്രധാനമന്ത്രിയെ ത
താരമെന്യപെടുത്തിയത് ന്യപെടുത്തിയത് റോമാ രാജ്യം കത്തിയെറിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണെന്നും എംപി പ്രസംഗത്തിൽ പറഞ്ഞു. മണിപ്പൂർ വിഷയത്തെക്കുറിച്ച് പാർലമെന്റിന്റെ പുറത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മുതലക്കണ്ണീർ എന്നാണ് ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചതെന്നും, പത്രപ്രവർത്തകരെ പാർലമെന്റിൽ പ്രവേശിപ്പിക്കാത്തത് പ്രധാനമന്ത്രിക്ക് പത്രക്കാരോടുള്ള ദേഷ്യവും പേടിയും കൊണ്ടാണെന്നും പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്നും പറഞ്ഞു.
 "മൂത്രപ്പുരയിലാണ് താമസമെങ്കിലും പെർഫ്യൂം വിൽക്കുന്നതാണ് ഇയാളുടെ ജോലി" പഴംചൊല്ലു പോലെയാണ് പ്രധാനമന്ത്രി മണിപ്പൂർ കത്തുന്ന സമയത്ത് ഫ്രാൻസിൽ ചെന്ന് ലോകസമാധാനത്തെക്കുറിച്ച് നടത്തിയ പ്രസംഗമെന്നും, പൗരത്വ ഭേദഗതി ബില്ല് പോലെ ഏക സിവിൽ കോഡ് ജനങ്ങളുടെ മണ്ടക്ക് അടിച്ചേൽപ്പിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഇപ്പോൾ ഗ്യാൻവാപ്പി പള്ളിയും ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയെ വെച്ചു കേന്ദ്രസർക്കാർ പൊളിക്കാൻ ശ്രമിക്കുന്നതെന്നും ഇനി കാശിയിലും മധുരയിലും ഉള്ള പള്ളികൾ പൊളിക്കാനാണ് ശ്രമമെന്നും വോട്ടിനു വേണ്ടി രാജ്യത്തെ കത്തിക്കാൻ ഇവർക്ക് യാതൊരു മടിയും ഇല്ലെന്ന്  എം പി പ്രസംഗത്തിൽ പറഞ്ഞു.
 ഇ ഡി യുടെ പേര് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നത് മാറ്റി ഇലക്ഷൻ ഡ്യൂട്ടി എന്നാക്കി മാറ്റിയെന്നും വരുന്ന തെരഞ്ഞെടുപ്പിന് നേരിടുന്നതിനായി ഇപ്പോൾ തന്നെ ഇ ഡി ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഗവൺമെന്റിന് അട്ടിമറിക്കാനായി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് 9 കേന്ദ്ര ഏജൻസികളെയാണ് കേന്ദ്രസർക്കാർ അയച്ചത്. ഇ ഡി ഡയറക്ടറായി സഞ്ജയ് കുമാർ മിശ്രയെ ആയുഷ്കാലം വെച്ചിരുന്നാലും പ്രതിപക്ഷസഖ്യം ഇവരെ നേരിടും,
 പ്രധാനമന്ത്രിക്ക് ഇപ്പോൾ "ഇന്ത്യ" എന്ന പേരു കേൾക്കുമ്പോൾ അസഹിഷ്ണുത ആണെന്നും ഇപ്പോൾ ഇന്ത്യ എന്നതിന് പകരം പ്രധാന മന്ത്രി പറയുന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനി എന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നുമാണ്. പ്രധാനമന്ത്രി ഇപ്പോൾ പുതുതായി പറഞ്ഞു നടക്കുന്ന വാക്കാണ് "ക്വിറ്റ് ഇന്ത്യ" എന്നത്, ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു എന്നും  ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ ഉപയോഗിച്ചതാണ്, സഭയിലെ ഭൂരിപക്ഷം കൊണ്ട് സർക്കാറിന് ഈ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ കഴിയുമെന്നും എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയാൽ യഥാർത്ഥ അവിശ്വാസം പാസാക്കുമെന്ന് പ്രതിപക്ഷത്തിന് വിശ്വാസമുണ്ടെന്നും എം പി പറഞ്ഞു.