\u0D15\u0D7C\u0D37\u0D15\u0D30\u0D41\u0D1F\u0D46 \u0D15\u0D30\u0D41\u0D24\u0D4D\u0D24\u0D3F\u0D28\u0D4D‌ \u0D2E\u0D41\u0D28\u0D4D\u0D28\u0D3F\u0D7D \u0D2E\u0D41\u0D1F\u0D4D\u0D1F\u0D41\u0D2E\u0D1F\u0D15\u0D4D\u0D15\u0D3F \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D02; \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2C\u0D3F\u0D32\u0D41\u0D02 \u0D39\u0D30\u0D3F\u0D2F\u0D3E\u0D28\u0D2F\u0D3F\u0D32\u0D41\u0D02 \u0D27\u0D3E\u0D28\u0D4D\u0D2F\u0D02 \u0D38\u0D02\u0D2D\u0D30\u0D3F\u0D15\u0D4D\u0D15\u0D41\u0D02.

  1. Home
  2. NATIONAL NEWS

കർഷകരുടെ കരുത്തിന്‌ മുന്നിൽ മുട്ടുമടക്കി കേന്ദ്രം; പഞ്ചാബിലും ഹരിയാനയിലും ധാന്യം സംഭരിക്കും.

കർഷകരുടെ കരുത്തിന്‌ മുന്നിൽ മുട്ടുമടക്കി കേന്ദ്രം; പഞ്ചാബിലും ഹരിയാനയിലും ധാന്യം സംഭരിക്കും.

എന്തുതന്നെ സംഭവിച്ചാലും സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്നും കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നുമായിരുന്നു കര്‍ഷകരുടെ മറുപടി.


ചണ്ഡിഗഡ് ∙ ധാന്യ സംഭരണത്തിൽ കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് തുടങ്ങേണ്ട ധാന്യസംഭരണം 11ലേക്ക് മാറ്റിയതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിലായിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് ഞായറാഴ്ച മുതൽ ധാന്യം സംഭരിക്കുമെന്ന് കേന്ദ്രം അറിയിച്ചത്. ഇതു സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘പഞ്ചാബിലെയും ഹരിയാനയിലെയും എല്ലാ മണ്ഡികളിലും ഞായറാഴ്ച മുതൽ ധാന്യസംഭരണം ആരംഭിക്കും

കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ പിന്നാലെയാണ്‌ നടപടി. ‘പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാം. ബുരാരിയിലെ നിരാങ്കരി സംഘം ഗ്രൗണ്ടില്‍ അവര്‍ക്ക് പ്രതിഷേധം തുടരാം.’ കമ്മിഷണര്‍ അറിയിച്ചു.