പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കും, തീരുമാനം ഇനി കെ പി സി സി യിൽ

കോട്ടയം. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ മത്സരത്തിനായി ചാണ്ടി ഉമ്മൻ ആയിരിക്കും എന്ന് കുടുംബം തീരുമാനിച്ചതായി സൂചന. അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു തീരുമാനം അറിയിച്ചതോടെയാണ് ചാണ്ടി ഉമ്മന് നറുക്ക് വീണത്. എന്നാൽ അടുത്ത ദിവസം ചേരുന്ന കെ പി സി സി യോഗത്തിൽ പ്രസിഡന്റ് കെ സുധാകരൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കും. എല്ലാം കുടുംബം പറയട്ടെ എന്നാണ് രാവിലെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.