\u0D38\u0D3F\u0D2C\u0D3F\u0D10, \u0D07\u0D21\u0D3F \u0D21\u0D2F\u0D31\u0D15\u0D4D\u0D1F\u0D30\u0D4D‍\u0D2E\u0D3E\u0D30\u0D41\u0D1F\u0D46 \u0D15\u0D3E\u0D32\u0D3E\u0D35\u0D27\u0D3F \u0D28\u0D40\u0D1F\u0D4D\u0D1F\u0D3E\u0D28\u0D41\u0D33\u0D4D\u0D33 \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D4D‍ \u0D09\u0D24\u0D4D\u0D24\u0D30\u0D35\u0D3F\u0D28\u0D46\u0D24\u0D3F\u0D30\u0D46 \u0D15\u0D4B\u0D23\u0D4D‍\u0D17\u0D4D\u0D30\u0D38\u0D4D

  1. Home
  2. NATIONAL NEWS

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ്

ദില്ലി:


ദില്ലി: സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഹര്‍ജിയില്‍ ആരോപിച്ചു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.