\u0D2D\u0D35\u0D3E\u0D28\u0D3F\u0D2A\u0D42\u0D30\u0D3F\u0D7D \u0D35\u0D4B\u0D1F\u0D4D\u0D1F\u0D46\u0D23\u0D4D\u0D23\u0D7D \u0D24\u0D41\u0D1F\u0D19\u0D4D\u0D19\u0D3F; \u0D2E\u0D2E\u0D24 \u0D2C\u0D3E\u0D28\u0D7C\u0D1C\u0D3F\u0D15\u0D4D\u0D15\u0D4D \u0D07\u0D28\u0D4D\u0D28\u0D4D \u0D38\u0D41\u0D2A\u0D4D\u0D30\u0D27\u0D3E\u0D28 \u0D26\u0D3F\u0D28\u0D02.

  1. Home
  2. NATIONAL NEWS

ഭവാനിപൂരിൽ വോട്ടെണ്ണൽ തുടങ്ങി; മമത ബാനർജിക്ക് ഇന്ന് സുപ്രധാന ദിനം.

മമത ബാനർജിക്ക് ഇന്ന് നിർണായക ദിനം; ഭവാനിപൂരിൽ വോട്ടെണ്ണൽ തുടങ്ങി

ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ ഭവാനിപ്പൂരിൽ എതിർ സ്ഥാനാർത്ഥികൾ.


കൊൽക്കത്ത: മമതാ ബാനർജി മത്സരിച്ച പശ്ചിമബംഗാളിലെ ഭവാനിപൂർ  ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് തുടങ്ങി. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രമേ മമതാ ബാനർജിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനാകൂ. 21 റൗണ്ടു വോട്ടെണ്ണൽ ആണ് നടക്കുക. വോട്ടെണ്ണലിന് ശേഷം അക്രമം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രേ വാൾ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന്  കത്ത് നൽകിയിട്ടുണ്ട്. 

ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ ഭവാനിപ്പൂരിൽ എതിർ സ്ഥാനാർത്ഥികൾ. മമതയ്ക്ക് 50,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് തൃണമൂൽ കോൺഗ്രസിന്‍റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്.കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത ബാനർജി വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.