\u0D38\u0D57\u0D26\u0D3F \u0D35\u0D3F\u0D2E\u0D3E\u0D28\u0D24\u0D4D\u0D24\u0D3E\u0D35\u0D33\u0D02 \u0D32\u0D15\u0D4D\u0D37\u0D4D\u0D2F\u0D2E\u0D3F\u0D1F\u0D4D\u0D1F\u0D4D \u0D21\u0D4D\u0D30\u0D4B\u0D23\u0D4D‍ \u0D06\u0D15\u0D4D\u0D30\u0D2E\u0D23 \u0D36\u0D4D\u0D30\u0D2E\u0D02

  1. Home
  2. NATIONAL NEWS

സൗദി വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം

സൗദി വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം


റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളം   ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍  തകര്‍ത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചത്. വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ പറന്നുയര്‍ന്നതെന്നും സഖ്യസേന ആരോപിച്ചു.