\u0D37\u0D4B\u0D2A\u0D3F\u0D2F\u0D3E\u0D28\u0D3F\u0D7D \u0D0F\u0D31\u0D4D\u0D31\u0D41\u0D2E\u0D41\u0D1F\u0D4D\u0D1F\u0D7D; \u0D38\u0D48\u0D28\u0D4D\u0D2F\u0D02 \u0D35\u0D27\u0D3F\u0D1A\u0D4D\u0D1A\u0D35\u0D30\u0D3F\u0D7D \u0D32\u0D37\u0D4D\u0D15\u0D7C \u0D15\u0D2E\u0D3E\u0D7B\u0D21\u0D7C \u0D2E\u0D41\u0D15\u0D4D\u0D24\u0D3E\u0D7C \u0D37\u0D3E\u0D2F\u0D41\u0D02

  1. Home
  2. NATIONAL NEWS

ഷോപിയാനിൽ ഏറ്റുമുട്ടൽ; സൈന്യം വധിച്ചവരിൽ ലഷ്കർ കമാൻഡർ മുക്താർ ഷായും

ഷോപിയാനിൽ ഏറ്റുമുട്ടൽ; സൈന്യം വധിച്ചവരിൽ ലഷ്കർ കമാൻഡർ മുക്താർ ഷായും

ഷോപ്പിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു.


കശ്മീ‍‍‌ർ:  ജമ്മു കാശ്മീരീലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ 3  ഭീകരരെ  സൈന്യം വധിച്ചു. സൈന്യം വധിച്ചവരിൽ ലഷ്കർ കമാൻഡർ മുക്താർ ഷായും. ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിലാണ് ലഷ്കർ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ നടന്ന നാട്ടുകാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിൽ മുക്താർ ഷായ്ക്ക് പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്. മലയാളി അടക്കം അഞ്ചു സൈനികർ ഇന്നലെ കശ്മീരിൽ വീരമൃത്യു വരിച്ചിരുന്നു. സുരൻകോട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ശ്രമിക്കുമ്പോഴായിരുന്നു സൈനികർ കൊല്ലപ്പെട്ടത്.