\u0D30\u0D3E\u0D1C\u0D4D\u0D2F\u0D24\u0D4D\u0D24\u0D4D 18,346 \u0D2A\u0D47\u0D7C\u0D15\u0D4D\u0D15\u0D4D \u0D15\u0D42\u0D1F\u0D3F \u0D15\u0D4B\u0D35\u0D3F\u0D21\u0D4D; 209 \u0D26\u0D3F\u0D35\u0D38\u0D24\u0D4D\u0D24\u0D3F\u0D28\u0D3F\u0D1F\u0D2F\u0D3F\u0D7D \u0D0F\u0D31\u0D4D\u0D31\u0D35\u0D41\u0D02 \u0D15\u0D41\u0D31\u0D35\u0D4D.

  1. Home
  2. NATIONAL NEWS

രാജ്യത്ത് 18,346 പേർക്ക് കൂടി കോവിഡ്; 209 ദിവസത്തിനിടയിൽ ഏറ്റവും കുറവ്.

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,346 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,000 ത്തിൽ താഴെയായി തുടരുന്നത്. കേരളത്തിൽ ഇന്നലെ 8,850 പുതിയ കേസുകളും 149 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.  ഇന്നലെ 263 പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4.49 ലക്ഷമായി ഉയർന്നു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2.52 ലക്ഷമാണ്, രോഗമുക്തി നിരക്ക് 97.93 ശതമാനമാണ്. 2020 ഓഗസ്റ്റ് ഏഴിന് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 20 ലക്ഷം കടന്നു, ആഗസ്റ്റ് 23ന് അത് 30 ലക്ഷവും സെപ്റ്റംബർ അഞ്ചിന് അത് 40 ലക്ഷവും കടന്നു. സെപ്റ്റംബർ 16 ഓടെ 50 ലക്ഷം പേരായി വർധിച്ചു. സെപ്റ്റംബർ 28ന് അത് 60 ലക്ഷവും ഒക്ടോബർ 11ന് കേസുകളുടെ എണ്ണം 70 ലക്ഷവും കടന്നു. ഒക്ടോബർ 29ന് 80 ലക്ഷം കടന്ന കേസുകൾ നവംബർ 20ന് 90 ലക്ഷം കടന്ന് ഡിസംബർ 19ന് ഒരു കോടിയും പിന്നിട്ടു. മെയ് നാലിന് ഇന്ത്യയിലെ രോഗികളുടെ എണ്ണം രണ്ട് കോടിയും ജൂൺ 23ന് ഇത് മൂന്ന് കോടിയും കടന്നു.


ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,346 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,000 ത്തിൽ താഴെയായി തുടരുന്നത്. കേരളത്തിൽ ഇന്നലെ 8,850 പുതിയ കേസുകളും 149 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

ഇന്നലെ 263 പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4.49 ലക്ഷമായി ഉയർന്നു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2.52 ലക്ഷമാണ്, രോഗമുക്തി നിരക്ക് 97.93 ശതമാനമാണ്.
2020 ഓഗസ്റ്റ് ഏഴിന് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 20 ലക്ഷം കടന്നു, ആഗസ്റ്റ് 23ന് അത് 30 ലക്ഷവും സെപ്റ്റംബർ അഞ്ചിന് അത് 40 ലക്ഷവും കടന്നു. സെപ്റ്റംബർ 16 ഓടെ 50 ലക്ഷം പേരായി വർധിച്ചു.
സെപ്റ്റംബർ 28ന് അത് 60 ലക്ഷവും ഒക്ടോബർ 11ന് കേസുകളുടെ എണ്ണം 70 ലക്ഷവും കടന്നു. ഒക്ടോബർ 29ന് 80 ലക്ഷം കടന്ന കേസുകൾ നവംബർ 20ന് 90 ലക്ഷം കടന്ന് ഡിസംബർ 19ന് ഒരു കോടിയും പിന്നിട്ടു. മെയ് നാലിന് ഇന്ത്യയിലെ രോഗികളുടെ എണ്ണം രണ്ട് കോടിയും ജൂൺ 23ന് ഇത് മൂന്ന് കോടിയും കടന്നു.