\u0D30\u0D3E\u0D1C\u0D4D\u0D2F\u0D24\u0D4D\u0D24\u0D46 \u0D2A\u0D4D\u0D30\u0D2E\u0D41\u0D16 \u0D06\u0D36\u0D41\u0D2A\u0D24\u0D4D\u0D30\u0D3F\u0D2F\u0D3F\u0D32\u0D46 \u0D21\u0D4B\u0D15\u0D4D\u0D1F\u0D7C\u0D2E\u0D3E\u0D7C\u0D15\u0D4D\u0D15\u0D4D \u0D15\u0D42\u0D1F\u0D4D\u0D1F\u0D24\u0D4D\u0D24\u0D4B\u0D1F\u0D46 \u0D15\u0D4B\u0D35\u0D3F\u0D21\u0D4D

  1. Home
  2. NATIONAL NEWS

രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർക്ക് കൂട്ടത്തോടെ കോവിഡ്

രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർക്ക് കൂട്ടത്തോടെ കോവിഡ്


ദില്ലി: രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടത്തോടെ കോവിഡ് പോസറ്റീവാകുന്നത് ആശങ്കയേറ്റുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ 23 റെസിഡന്റ് ഡോക്ടർമാർക്കും ബിഹാറിലെ പാട്‌ന നളന്ദ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റലിലെ 72 ഓളം ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനിടെ പാറ്റ്‌നയിലെ ആശുപത്രിയിൽ 159 ഓളം ഡോക്ടർമാരാണ് അസുഖബാധിതരായത്.

പാട്യാലയിലെ രാജിന്ദ്ര ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ കോളജിൽ 60 ലേറെ ഡോക്ടർമാർക്കും 30 ഓളം മെഡിക്കൽ വിദ്യാർഥിനികൾക്കും ലഖ്നൗവിലെ മെദാന്ത ആശുപത്രിയിലെ 25 ആരോഗ്യപ്രവർത്തകർക്കും കോവിഡ്-19 പോസിറ്റീവായിട്ടുണ്ട്. കൊൽക്കത്തിൽ വിവിധ ആശുപത്രികളിലായി 100 ലേറെ ഡോക്ടർമാർ രോഗബാധിതരായെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിൽ 70 ഓളം ഡോക്ടർമാർ കൽക്കത്ത നാഷണൽ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നവരാണ്.24 പേർ ചിത്തരഞ്ജൻ സേവ സദൻ ആന്റ് ശിശു സദൻ ആശുപത്രിയിലും ജോലി ചെയ്യുന്നവരാണ്.