\u0D36\u0D15\u0D4D\u0D24\u0D2E\u0D3E\u0D2F \u0D15\u0D7C\u0D37\u0D15 \u0D2A\u0D4D\u0D30\u0D24\u0D3F\u0D37\u0D47\u0D27\u0D24\u0D4D\u0D24\u0D46 \u0D24\u0D41\u0D1F\u0D7C\u0D28\u0D4D\u0D28\u0D4D \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2C\u0D3F\u0D32\u0D46 \u0D31\u0D3E\u0D32\u0D3F \u0D09\u0D2A\u0D47\u0D15\u0D4D\u0D37\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2A\u0D4D\u0D30\u0D27\u0D3E\u0D28\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D28\u0D30\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D2E\u0D4B\u0D26\u0D3F.

  1. Home
  2. NATIONAL NEWS

ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.


അമൃത്സർ: ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്.

സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാറില്‍നിന്ന് വിശദീകരണം ചോദിച്ചു.

സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. ഫിറോസ്പൂർ ജില്ലയിൽ പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബിലെത്തുന്ന മോദി 42,750 കോടിയുടെ പദ്ധതികൾക്കായിരുന്നു തറക്കല്ലിടേണ്ടിയിരുന്നത്.