\u0D31\u0D3F\u0D38\u0D30\u0D4D‍\u0D35\u0D4D \u0D2C\u0D3E\u0D19\u0D4D\u0D15\u0D4D \u0D07\u0D28\u0D4D\u0D31\u0D17\u0D4D\u0D30\u0D47\u0D31\u0D4D\u0D31\u0D21\u0D4D \u0D13\u0D02\u0D2C\u0D41\u0D21\u0D4D\u0D38\u0D4D\u0D2E\u0D3E\u0D28\u0D4D‍ \u0D38\u0D4D‌\u0D15\u0D40\u0D02 \u0D2A\u0D4D\u0D30\u0D27\u0D3E\u0D28\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D28\u0D30\u0D47\u0D28\u0D4D\u0D26\u0D4D\u0D30 \u0D2E\u0D4B\u0D26\u0D3F \u0D07\u0D28\u0D4D\u0D28\u0D4D \u0D30\u0D3E\u0D1C\u0D4D\u0D2F\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D38\u0D2E\u0D30\u0D4D‍\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. NATIONAL NEWS

റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും


ദില്ലി: റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ആര്‍ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഈ സ്‌കീം. ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവുമായിരിക്കും ഇനി. ഇതോടെ 'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍' എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു