\u0D28\u0D4B\u0D23\u0D4D‍ \u0D35\u0D46\u0D1C\u0D4D \u0D2D\u0D15\u0D4D\u0D37\u0D23 \u0D38\u0D3E\u0D27\u0D28\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D2A\u0D4A\u0D24\u0D41\u0D38\u0D4D\u0D25\u0D32\u0D24\u0D4D\u0D24\u0D4D \u0D2A\u0D4D\u0D30\u0D26\u0D30\u0D4D‍\u0D36\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D35\u0D3F\u0D32\u0D4D‍\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D24\u0D4D \u0D35\u0D3F\u0D32\u0D15\u0D4D\u0D15\u0D3F; \u0D17\u0D41\u0D1C\u0D31\u0D3E\u0D24\u0D4D\u0D24\u0D4D

  1. Home
  2. NATIONAL NEWS

നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി; ഗുജറാത്ത്

നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി; ഗുജറാത്ത്


ഗുജറാത്ത്: നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുത് എന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നാണ് പട്ടേല്‍ പറയുന്നത്. മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പടെ എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും തട്ടുകടകളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്ടേല്‍ പറഞ്ഞു. ഇതിനായി നഗരസഭ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.