പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.
പുതുപ്പള്ളി കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. ത്രിപുരയില്‍ രണ്ടിടത്തും ബംഗാളിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഓരോയിടത്തുമാണ് ഉപതിരഞ്ഞെടുപ്പ്.