\u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D15\u0D4D\u0D15\u0D4D \u0D2D\u0D40\u0D37\u0D23\u0D3F\u0D2F\u0D3E\u0D2F\u0D3F \u0D2D\u0D42\u0D1F\u0D4D\u0D1F\u0D3E\u0D28\u0D4D‍ \u0D05\u0D24\u0D3F\u0D30\u0D4D‍\u0D24\u0D4D\u0D24\u0D3F\u0D2F\u0D3F\u0D32\u0D4D‍ \u0D1A\u0D48\u0D28 \u0D28\u0D3E\u0D32\u0D41 \u0D17\u0D4D\u0D30\u0D3E\u0D2E\u0D19\u0D4D\u0D19\u0D33\u0D4D‍\u0D15\u0D42\u0D1F\u0D3F \u0D2A\u0D23\u0D3F\u0D24\u0D24\u0D3E\u0D2F\u0D3F \u0D09\u0D2A\u0D17\u0D4D\u0D30\u0D39\u0D26\u0D43\u0D36\u0D4D\u0D2F\u0D19\u0D4D\u0D19\u0D33\u0D4D‍

  1. Home
  2. NATIONAL NEWS

ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍

ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍


ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍. ആഗോള ഗവേഷണ സ്ഥാപനമായ ഇന്റല്‍ ലാബിലെ പ്രതിരോധ വിദഗ്ധന്‍ ഡി ആടിസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ 74 ദിവസംനീണ്ട സംഘര്‍ഷം നടന്ന ത്രിരാഷ്ട്ര അതിര്‍ത്തി സംഗമസ്ഥലമായ ഡോക്ലാമിനോടു ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് പുതിയ ഗ്രാമങ്ങള്‍ പണിതതെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. 24,700 ഏക്കറോളം വിസ്തൃതിയിലാണ് ഗ്രാമങ്ങള്‍. അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈന രണ്ടാംഗ്രാമം പണിതതായും ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. ആദ്യം നിര്‍മിച്ച ഗ്രാമത്തിന്റെ 93 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇപ്പോഴത്തെ നിര്‍മാണം.