\u0D38\u0D4D\u0D35\u0D3E\u0D24\u0D28\u0D4D\u0D24\u0D4D\u0D30\u0D4D\u0D2F \u0D38\u0D2E\u0D30\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D2C\u0D28\u0D4D\u0D27\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F \u0D35\u0D3F\u0D35\u0D3E\u0D26 \u0D2A\u0D30\u0D3E\u0D2E\u0D30\u0D4D‍\u0D36\u0D19\u0D4D\u0D19\u0D33\u0D3F\u0D32\u0D4D‍ \u0D2C\u0D4B\u0D33\u0D40\u0D35\u0D41\u0D21\u0D4D \u0D24\u0D3E\u0D30\u0D02 \u0D15\u0D19\u0D4D\u0D15\u0D23 \u0D31\u0D23\u0D57\u0D1F\u0D4D\u0D1F\u0D3F\u0D28\u0D46\u0D24\u0D3F\u0D30\u0D46 \u0D35\u0D3F\u0D2E\u0D30\u0D4D‍\u0D36\u0D28\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D36\u0D36\u0D3F \u0D24\u0D30\u0D42\u0D30\u0D4D‍

  1. Home
  2. NATIONAL NEWS

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍

ശശി തരൂര്‍


ദില്ലി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്ന് തരൂര്‍ പറഞ്ഞു. 'കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍... അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം' എന്നത് ഒരു യാചകന്റെ ഭാഷയാണോ എന്നും തരൂര്‍ ചോദിച്ചു. നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്ന ഒരാളെ ചിന്തിച്ച് നോക്കു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂര്‍ പറഞ്ഞു.