മൂന്ന് ദിവസത്തെ ദേശീയ ഫോക്ക് ലോര്‍ ഫെസ്റ്റിവൽ വെള്ളിനേഴി കലാ ഗ്രാമത്തിൽ

ചെർപ്പുളശ്ശേരി. മൂന്ന് ദിവസത്തെ ദേശീയ ഫോക്കലോർ ഫെസ്റ്റിവലിന് 10,11, 12 തീയതികളിൽ വെള്ളിനേഴിയിൽ തുടക്കമാകും. വെള്ളിനേഴി കലാ ഗ്രാമത്തിലാണ് ഈ ഫെസ്റ്റിവൽ അരങ്ങേറുന്നത്. 10 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കലാമണ്ഡലം വൈസ് ചാൻസിലർ എം വി നാരായണൻ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കും. രാത്രി 7:40ന് റൗട്ട് നാച്ച എന്ന ഛത്തീസ്ഗഡ് കലാരൂപം അരങ്ങേറും തുടർന്ന് ഗോവൻ കലാരൂപം സമദ്, 11 തിങ്കളാഴ്ച വൈകിട്ട് 7 40 ന് ഒറീസ കലാരൂപം ദാൽഖായി , രാജസ്ഥാനി കലാരൂപമായ കൽബലിയ, എന്നിവ അവതരിപ്പിക്കും. സെപ്റ്റംബർ 12ന് ചൊവ്വാഴ്ച ഗുജറാത്തി കലാരൂപം ഹൂടോ , രാജസ്ഥാൻ കലാരൂപം ചക്രി എന്നിവ അരങ്ങേറും ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഘോഷയാത്രയും സമാപന സമ്മേളനവും നടക്കും സമാപന സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും ഫെസ്റ്റിവലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു